പിരിച്ചുവിടണം-പി.കെ.സുബൈര്‍. മഹല്ല് നിവാസികള്‍ ഇലയും കൂട്ടി വലിച്ചെറിഞ്ഞ –വഖഫ് സംരക്ഷണ സമിതി പിരിച്ചുവിടണമെന്ന് പി.കെ. സുബൈര്‍

സംവാദത്തിനുള്ള ക്ഷണം പോലും സ്വീകരിക്കാന്‍ നട്ടെല്ലില്ലാത്ത, ആര്‍ക്കോ വേണ്ടി തിളക്കുന്ന സാമ്പാറായി
ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി മാറിയിരിക്കുന്നു.

തളിപ്പറമ്പ്: ഏറെ കൊട്ടിഘോഷിച്ച്, സിപിഎം നേതൃത്വത്തിലുള്ള വഖഫ് സംരക്ഷണ സമിതി മഹല്ല് നിവാസികളുടെ പേരില്‍
ഇന്ന് തളിപ്പറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ അമ്പത്

പേരെ പോലും അണിനിരത്താന്‍ കഴിയാത്തത് നാണക്കേടാണെന്നും മഹല്ല് നിവാസികള്‍ ഇലയും കൂട്ടി വലിച്ചെറിഞ്ഞ സി.പി.എം. സമിതി പിരിച്ചു വിടണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ.സുബൈര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

9500 മുസ്ലിം പുരുഷ വോട്ടര്‍മാരുള്ള മഹല്ലാണ് തളിപ്പറമ്പ്. 40 ല്‍ താഴെ പേരാണ് ആകെ പങ്കെടുത്തത്. അതില്‍ തന്നെ പലരും മഹല്ലിന് പുറത്തുളള സഖാക്കളാണ്. തളിപ്പറമ്പിലെ മഹല്ല് നിവാസികള്‍ക്ക് സമിതിയുടെ പ്രവര്‍ത്തനത്തോടുള്ള അമര്‍ഷമാണ് ഇതിലൂടെ വെളിവാകുന്നത്.

 

ഒരു സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കുവാന്‍ പോലും നട്ടെല്ലില്ലാത്ത ആര്‍ക്കോ വേണ്ടി തിളക്കുന്ന സാമ്പാറായി
ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി മാറിയിരിക്കുന്നു.

സമിതി പത്രസമ്മേളനം നടത്തി എഴുതിക്കൊടുത്ത പ്രസ്താവനയില്‍ സ്‌കൂള്‍ മാനേജരെ ചേര്‍ത്ത് ആരോപണം ഉന്നയിച്ചതു കൊണ്ടാണ് അങ്ങനെ ഏതെങ്കിലുമൊരു പരാമര്‍ശം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണിച്ചു തരാന്‍ വേണ്ടി ഞാന്‍ സംവാദത്തിന് ക്ഷണിച്ചത്.

അതിനു മറുപടി പറയേണ്ടത് ആരോപണം ഉന്നയിച്ച വഖഫ് സംരക്ഷണ സമിതിയാണ്. അതിന് പകരം അതുപോലും മറ്റാരു സംഘത്തെ ഏല്‍പ്പിച്ചത് നാണക്കേടാണ്..

മാന്യത ഉണ്ടെങ്കില്‍ എന്റെ ക്ഷണം സ്വീകരിച്ച് ഇനിയെങ്കിലും സംവാദത്തിന് തയ്യാറാകണം.

തളിപ്പറമ്പിനെ കലാപഭൂമിയാക്കുകയെന്ന ലക്ഷ്യത്തോടുകൂടി സിപിഎം പ്രവര്‍ത്തകനും അനുഭാവിയും
ഇന്നോവ കാര്‍ സ്വയം തകര്‍ത്ത് അത് ലീഗിന്റെമേല്‍ കെട്ടിവെച്ചതാണോയെന്ന് അന്വേഷിക്കണം. കാര്‍ തകര്‍ത്തവരെ ഞങ്ങള്‍ കണ്ടുവെന്നു പറഞ്ഞാണ് ഇരുവരും മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകന്മാരുടെ പേരുകള്‍ എഴുതി പോലീസിന് നല്‍കിയത്.

എന്നാല്‍ ആ മൂന്ന് പേരും സംഭവം നടക്കുന്ന സമയം മറ്റിടങ്ങളിലാണെന്ന് സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറും സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് കുറ്റിക്കോല്‍ ലീഗ് ഓഫീസ് കത്തിക്കുന്നത്.

വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രീയ സംഘര്‍ഷത്തിന് ശേഷം കഴിഞ്ഞ 8 വര്‍ഷമായി തളിപ്പറമ്പ് ശാന്തമായാണ് മുന്നോട്ടുപോകുന്നത്. ഇത് തകര്‍ത്തു വീണ്ടും സംഘര്‍ഷഭൂമിയാക്കുവാനുള്ള ഗൂഢനീക്കമാണ് ചില തല്‍പരകക്ഷികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.

ഇതിന്റെ പിന്നില്‍ തളിപ്പറമ്പിലെ ഒരു പ്രമുഖ വ്യാപാരിയുടെ പങ്കുണ്ടോയെന്നും അന്വേഷിക്കണം. ഈ മുതലാളിയും തകര്‍ക്കപ്പെട്ട കാറിലുണ്ടായിരുന്ന രണ്ടു പേരും ഒരു ഹോട്ടല്‍ മുതലാളിയും ആഴ്ചകള്‍ക്കു മുമ്പ് മന്ത്രി എംവി.ഗോവിന്ദന്‍ മാസ്റ്ററെ സന്ദര്‍ശിച്ചിരുന്നു.

കുറച്ച് മുമ്പ് ഇതേ സംഘം തളിപ്പറമ്പ് കത്തിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് നടത്തിയ ശബ്ദസന്ദേശം പുറത്തായിട്ടുണ്ട്. അതാണോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പഠിക്കണം.

ഇതിനു മുമ്പും ഈ സംഘം സമാന ശ്രമങ്ങള്‍ നടത്തിയിരുന്നു. മാര്‍ക്കറ്റിലുള്ള മാലിന്യ ശുദ്ധീകരണപ്ലാന്റിന്റെ വാള്‍വ് തുറന്നുവിട്ടതും അത് എന്റെ മേല്‍ ചാര്‍ത്താന്‍ ശ്രമിച്ചതും അതിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ സംഘം സോഷ്യല്‍ മീഡിയയിലൂടെ എല്ലാ ദിവസവും ലീഗ് നേതാക്കളെയും പൂര്‍വ്വീകരെയും ദുരാരോപണങ്ങള്‍ മെനഞ്ഞ് വ്യക്തിഹത്യ ചെയ്യുകയാണ്.

അത്തരം ംവമെേമുു കൂട്ടായ്മകളെ കുറിച്ച് പലതവണ പരാതി നല്‍കിയിട്ടും പോലീസ് മൗനം പാലിക്കുകയാണ്. എന്നാല്‍ അത്തരം നീക്കങ്ങള്‍ സഹിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും പോലീസ് തടയാന്‍ തയ്യാറാവുന്നില്ലെങ്കില്‍ അത്തരമാളുകളെ യൂത്ത് ലീഗ് പ്രവര്‍ത്തകന്മാര്‍ തെരുവില്‍ നേരിടുമെന്നും സുബൈര്‍ പറഞ്ഞു.