കുമ്മനം വ്യാഴാഴ്ച്ച വൈകുന്നേരം ചെറുതാഴത്ത്-

പരിയാരം: ചെറുതാഴത്തെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകനും വാദ്യകലാ രംഗത്തെ ഗുരുനാഥനുമായിരുന്ന ചെറുതാഴം രാമചന്ദ്രന്റെ രണ്ടാം സ്മൃതി ദിനാചരണം വിവേകാനന്ദ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടക്കും.

രാവിലെ 10-ന് വിവേകാനന്ദ സാംസ്‌കാരിക വേദി മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടക്കും. ചെറുതാഴം രാഘവപുരം ക്ഷേത്ര പരിസരത്ത് വൈകീട്ട് നാലിന് അനുസ്മരണ സായാഹ്നം മുന്‍ മേഘാലയ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.

വേദി പ്രസിഡന്റ് പി.നാരായണന്‍ അധ്യക്ഷത വഹിക്കും.ആര്‍.എസ്.
എസ്. പ്രാന്തീയ സഹ ബൗദ്ധിക് പ്രമുഖ് പി.പി.സുരേഷ് ബാബു, ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.

തുടര്‍ന്ന് കുടുംബസഹായ നിധി കൈമാറും. ശില്പകലാകാരന്‍ പ്രശാന്ത് ചെറുതാഴത്തെയും എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും അനുമോദിക്കും.

തുടര്‍ന്ന് ചെറുതാഴം രാമചന്ദ്രന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും ചേര്‍ന്നുള്ള മേജര്‍സെറ്റ് പഞ്ചവാദ്യം അരങ്ങേറും.