പുതിയ ഊര്‍ജ്ജത്തോടെ തളിപ്പറമ്പില്‍ മുസ്ലിം ലീഗ്

തളിപ്പറമ്പ്: പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുതിയ ഊര്‍ജ്ജത്തോടെ തളിപ്പറമ്പില്‍ മുസ്ലിം ലീഗ്-മുസ്ലിം യൂത്ത് ലീഗ് സംയുക്ത പ്രവര്‍ത്തക സമിതി യോഗം നടന്നു.

മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് സലീം കൊടിയിലിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി അഡ്വ അബ്ദുള്‍കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

മുനിസിപ്പല്‍ നിരീക്ഷകന്‍ മുസ്തഫ കൊടിപൊയില്‍, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി പി വി അബ്ദുല്ല, ജനറല്‍ സെക്രട്ടറി പി മുഹമ്മദ് ഇഖ്ബാല്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ, പി.കെ.സുബൈര്‍,

അള്ളാംകുളം മഹമ്മൂദ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ മുസ്തഫ ഹാജി, കെ വി അബൂബക്കര്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് കെ പി നൗഷാദ്,

ജനറല്‍ സെക്രട്ടറി എന്‍ എ സിദ്ദീഖ്, മുനിസിപ്പല്‍ എം എസ് എഫ് പ്രസിഡന്റ് സഫ്‌വാന്‍ കുറ്റിക്കോല്‍, ജനറല്‍ സെക്രട്ടറി അജ്മല്‍ പാറാട്എന്നിവര്‍ സംസാരിച്ചു.

മുനിസിപ്പല്‍ ജന.സക്രട്ടറി കെ മുഹമ്മദ് ബഷീര്‍ സ്വാഗതം പറഞ്ഞു. മുനിസിപ്പല്‍ ഭാരവാഹികളായ പറമ്പില്‍ അബ്ദുറഹ്മാന്‍, ജാബിര്‍ തങ്ങള്‍, പി പി ഇസ്മായില്‍, സി മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.