ആളെ തിരിച്ചറിഞ്ഞു, പക്ഷെ-നില അതീവ ഗുരുതരം.

പരിയാരം: സൈക്കിളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരിച്ചറിഞ്ഞു.

പശ്ചിമബംഗാളിലെ കൊല്‍ക്കത്ത സ്വദേശി പൊളാര്‍ഷോയ്(35) ആണെന്ന് കൂടെ ജോലിചെയ്യുന്നവരാണ് തിരിച്ചറിഞ്ഞത്.

പക്ഷെ, അതീവഗുരുതരാവസ്ഥയിലായ പൊളാര്‍ഷോയ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.

ഞായറാഴ്ച്ച വൈകുന്നേരം മാതമംഗലത്തു നിന്ന് മണിയറ ഭാഗത്തേക്ക് സൈക്കിളില്‍ വരുമ്പോള്‍ മണിയറ എത്തുന്നതിന് മുമ്പേ റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു.

നാട്ടുകാരാണ് പൊളാര്‍ ഷോയിയെ ആശുപത്രിയില്‍ എത്തിച്ചത്. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടാണ് കൂടെയുള്ളവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റത് പൊളാര്‍ഷോയ് ആണെന്ന് തിരിച്ചറിഞ്ഞത്.

തേപ്പുപണി ഉള്‍പ്പെടെയുള്ള ജോലികളുമായി ഇവിടെ വാടകക്വാര്‍ട്ടേവ്‌സില്‍ താമസിച്ചുവരികയായിരുന്നു.