ധനകാര്യ സ്ഥാപനത്തില്‍ വെട്ടിപ്പ്-ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്തു, ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പന്നിയൂര്‍ പള്ളിവയലിലെ വെള്ളാപ്പള്ളി വീട്ടില്‍ എം.എം.നീതു(30), ഭര്‍ത്താവ് ശ്രീരാഗ്(36), കെ.എം.ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്.

തളിപ്പറമ്പ് മന്നയിലെ പി.ടി.ബി ഫിനാന്‍സ് ഉടമ കുറുമാത്തൂര്‍ ചൊറുക്കളയിലെ പി.ടി.ബിജു(53)വിന്റെ പരാതിയിലാണ് കേസ്.

പി.ടി.ബി ഫിനാന്‍സിലെ കളക്ഷന്‍ ഏജന്റുമാരായ നീതുവും ബിജുവും നീതുവിന്റെ ഭര്‍ത്താവ് ശ്രീരാഗുമായി ചേര്‍ന്ന് 2019 നവംബര്‍ 21 മുതലുള്ള കാലഘട്ടത്തില്‍

ഇടപാടുകാരില്‍ നിന്ന് നിക്ഷേപ തുക കൈപ്പറ്റിയശേഷം ലഡ്ജറിലും പാസ്ബുക്കിലും രസീതിലും കൃത്രിമം കാണിച്ചും കൃത്രിമ രേഖ നിര്‍മ്മിച്ചും 1,39,300 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായാണ് പരാതി.

മൂന്നുപേര്‍ക്കുമെതിരെ കോടതി നിര്‍ദ്ദേശപ്രകാരമാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.