തളിപ്പറമ്പില്‍ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു-
തളിപ്പറമ്പ്: ദേശീയ വ്യാപാരിദിനത്തോടനുബന്ധിച്ച് തളിപറമ്പ് മാര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാര ഭവനില്‍ യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് പതാക ഉയര്‍ത്തി.
തളിപറമ്പ് ഡി വൈ എസ് പി എം.പി.വിനോദ് കുമാര്‍ ് ഉദ്ഘാടനം ചെയ്തു.
പഴയകാല ഭാരവാഹികളായ കെ.വി.അബൂബക്കര്‍ഹാജി, യൂ.എം.മുഹമ്മദ് കുഞ്ഞി ഹാജി, സി.മുഹമ്മദ് കുഞ്ഞി ഹാജി, പ്രദീപ് കുമാര്‍, കെ.പി.അഷ്റഫ്,പി.സിദ്ദിഖ്, പി.വി.ലൂക്കോസ്, എസ്.ആലികുഞ്ഞി ഹാജി, കെ.മൊയ്തീന്‍ കുട്ടി, ടി.പ്രകാശന്‍ എന്നിവരെ ആദരിച്ചു.
മുന്‍സിപ്പല്‍ പൊതുമരാമത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.നിസാര്‍, ,മിറ ഗോള്‍ഡ് എം.ഡി. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതവും കെ.പി.ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു.
വിശ്രമ ജീവിതം നയിക്കുന്ന മുന്‍ സെക്രട്ടറി കെ.പി.പവിത്രനെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ആദരിക്കുകയും ചികിത്സ സഹായ ധനം നല്‍കുകയും ചെയ്തു.