കഞ്ചാവുമായി റെഡ്ഡി എക്‌സൈസ് പിടിയില്‍-

കണ്ണൂര്‍: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഓണം സ്‌പെഷ്യല്‍ െ്രെഡവിനോട് അനുബന്ധിച്ച് കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ

പ്രിവന്റീവ് ഓഫീസര്‍ വി.പി.ഉണ്ണികൃഷ്ണനും സംഘവും ചേര്‍ന്ന് കണ്ണൂര്‍ തോട്ടട ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ തോട്ടട സമജവാദി കോളനിക്ക് സമീപം വെച്ച് 15 ഗ്രാം കഞ്ചാവ് കൈവശം വെച്ച

കുറ്റത്തിന് എടക്കാട് തോട്ടട ദേശത്ത് സമാജവാദി കോളനിയില്‍ താമസിക്കുന്ന കെ.മഹേന്ദ്രനെ(റെഡ്ഡി)അറസ്റ്റ് ചെയ്തു.

നിരവധി മയക്ക്മരുന്ന് കേസ്സുകളില്‍ പ്രതിയാണിയാളെന്ന് എക്‌സൈസ് പറഞ്ഞു.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.എച്ച്.റിഷാദ്,
വി.സതീഷ്, കെ.രമിത്ത്, പി.വി.ഗണേഷ് ബാബു, എം.വി.ശ്യാംരാജ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.