ഭയങ്കരാ റോഡ്–ഇത് ചിന്‍മയാ വിദ്യാലയ റോഡ്-നഗരസഭ ഇത് കാണുന്നില്ലേ—?

തളിപ്പറമ്പ്: എത്രയെത്ര അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്, കാല്‍നടയാത്രക്കാര്‍ വാഹനമിടിക്കാതെ നടന്നുപോകുന്നത് ജീവന്‍ കയ്യില്‍ പിടിച്ചാണ്.

അതെ കോടതി റോഡില്‍ നിന്നും ചിന്‍മയ വിദ്യാലയം ഭാഗത്തേക്ക് പോകുന്ന റോഡിനെക്കുറിച്ച് തന്നെയാണ് പറയുന്നത്.

തളിപ്പറമ്പ് നഗരസഭയുടെ മൂക്കിന് താഴെയുള്ള ആ റോഡാണ് ചിത്രത്തില്‍.

ഇപ്പോള്‍ ഏറ്റവും വാഹനത്തിരക്കുള്ള ഒരു റോഡായി ഇത് മാറിക്കഴിഞ്ഞു.

കുത്തനെയുള്ള ഇറക്കവും കയറ്റവുമുള്ള ഈ റോഡിന്റെ ഒരു ഭാഗം ഓവുചാലാണെങ്കിലും അത് കാടുമൂടിക്കിടക്കുകയാണ്.

മഴക്കാലമായതോടെ വെള്ളം കുത്തിയൊലിച്ച് ഓവുചാല്‍ നല്ല ആഴത്തിലുമാണ്.

നിരവധി ടൂവീലറുകളും ഓട്ടോറിക്ഷകളും ഇവിടെ അപകടത്തില്‍ പെട്ടിട്ടുണ്ട്.

കാല്‍നടക്കാര്‍ ഏറെ ഭയത്തോടെയാണ് ഇതുവഴി യാത്രചെയ്യുന്നത്. ഓവുചാലിന്  സ്ലാബ്‌ പണിത് നടപ്പാത ഏര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കയാണിവിടെ.

രണ്ട് വാഹനങ്ങള്‍ മറികടന്ന് പോകുമ്പോള്‍ കാല്‍നടക്കാര്‍ ഓവുചാലില്‍ വീഴാതിരിക്കാര്‍ പാടുപെടുകയാണ്.

നഗരസഭാ അധികൃതര്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.