ഡല്‍ഹിയിലേക്ക് തളിപ്പറമ്പിന്റെ അഭിമാനമായി ഫാത്തിമ സുബൈറും
തളിപ്പറമ്പ്: ഡല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലേക്ക് കേരള ലക്ഷദ്വീപ് ഡയറക്ട്രേറ്റില്‍ നിന്നും
തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയഞ്ച് എന്‍ സി സി കേഡറ്റുകളില്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ വിദ്യാര്‍ത്ഥിയായ ഫാത്തിമ സുബൈര്‍ ഇടംനേടി.
രാഷ്ട്രപതി , പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് എന്‍ സി സി ലാന്‍സ് കോര്‍പറല്‍ ആയ ഫാത്തിമ സുബൈര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
കേഡറ്റുകളുടെ സമഗ്രമായ വികസനം ലക്ഷ്യം വെച്ച് എന്‍ സി സി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഡല്‍ഹിയിലെ സ്വതന്ത്ര്യദിനക്യാമ്പ്.
കെ.കെ.സുബൈര്‍-പി.പി.ഫൗസിയ ദമ്പതികളുടെ മകളായ ഫാത്തിമ സുബൈര്‍ രണ്ടാം വര്‍ഷ ബി എ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിയാണ്.