സ്ത്രീധനപീഡനം-അഞ്ചുപേര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: സ്ത്രീധനപീഡനം ഭര്‍ത്താവും ബന്ധുക്കളുമുള്‍പ്പെടെ 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

അഞ്ചാംപീടിക കീച്ചേരിയിലെ റംഷീദാ മന്‍സിലില്‍ മുഹമ്മദ് ഇഷാദ്(32), പിതാവ് ഇബ്രാഹം പുന്നക്കല്‍(52), ഭാര്യ സുറുമ്മ കീരിക്കകത്ത്(52), ഭര്‍തൃ സഹോദരി റംഷീദ(40),

റംഷീദയുടെ മകള്‍ റിയ(21) എന്നിവര്‍ക്കെതിരെയാണ് പട്ടുവം അരിയിലെ സഫ്‌ന മന്‍സിലില്‍ കെ.പി.സഫ്‌നയുടെ(21) പരാതിയില്‍ കേസെടുത്തത്.

2020 നവംബര്‍ 6 ന് സഫ്‌നയെ വിവാഹം ചെയ്ത മുഹമ്മദ് ഇഷാദും മാതാപിതാക്കളും സഹോദരിയും  സഹോദരിയുടെ

മകളും ചേര്‍ന്ന് കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായാണ് പരാതി.

സ്ത്രീധനപീഡന നിയമപ്രകാമാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.