കേരള സര്‍ക്കാര്‍ എല്ലാവിഭാഗം ജനങ്ങളേയും കൊള്ളയടിക്കുന്നു-അഡ്വ.രാജീവന്‍ കപ്പച്ചേരി.

തളിപ്പറമ്പ്: കേരളസര്‍ക്കാര്‍ എല്ലാവിഭാഗത്തിലുള്ള ജനങ്ങളേയും കൊള്ളയിക്കുകയാണെന്ന് ഡി.സി.സി.ജന.സെക്രട്ടറി അഡ്വ.രാജീവന്‍ കപ്പച്ചേരി.

നിത്യേപയോഗ സാധനങ്ങള്‍ക്ക് കമ്പോളങ്ങളില്‍ തോന്നിയ വിലയാണെന്നും, വില കുതിച്ചുയരുമ്പോള്‍ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബാധ്യതയാണെന്നും

അണ്‍ഓര്‍ഗനൈസിഡ് വര്‍ക്കേഴ്‌സ് & എംപ്ലോയിസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി തളിപ്പറമ്പ് അര്‍.ഡി.ഒ ഓഫിസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ പാചകസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവ് നിയന്ത്രിക്കുക, സംസ്ഥാന സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുക്കൊണ്ടാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി തളിപ്പറമ്പ് ആര്‍ഡിഒ ഓഫിസിനു മുന്നില്‍ പ്രതിഷേധ പാചക സമരം നടത്തിയത്.

അണ്‍ ഓര്‍ഗനൈസിഡ് വര്‍ക്കേഴ്‌സ് & എംപ്ലോയിസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തുര്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി ജന.സെക്രട്ടറി കെ.സി.ഗണേശന്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, മൈനോററ്റി കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ എന്‍.ആര്‍.മായന്‍,

സി.സി.ശ്രീധരന്‍, സണ്ണി പോത്തനാംതടത്തില്‍, സി.വി.സോമനാഥന്‍, വി.വി.സി. ബാലന്‍, അനസ് നമ്പ്രം, പി.പി.സുഖദേവന്‍, ടി.ദാമോദരന്‍, സി.പി.പ്രസന്ന, പി.ആലി എന്നിവര്‍ പ്രസംഗിച്ചു.

എം.എന്‍.പൂമംഗലം സ്വാഗതവും വി.വി.വേണുഗോപാല്‍ നന്ദിയും പറഞ്ഞു. കണ്ണൂര്‍ ജില്ലാ ഭാരവാഹികളായ ജി.ബാബു, റോമി പി ദേവസ്യ, മാവില പത്മനാഭന്‍, ഫിലിപ്പ്കുട്ടി ചെങ്ങളായി, സി.പി. പ്രസന്ന, എന്‍.വി.നാരായണന്‍, കെ.എ.സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.