ലോട്ടറിക്കാരുടെ ദുരിതം മനുഷ്യാവകാശ പ്രവര്ത്തകന് രംഗത്ത്-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്
തളിപ്പറമ്പ്: താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും എടുത്തുമാറ്റപ്പെട്ട ലോട്ടറി സ്റ്റാളുകള്‍ പുന:സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനും

ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂണ്റൈറ്റ്സ് പ്രൊട്ടക്ഷന്‍ഫോറം സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.വി.രവീന്ദ്രന് രംഗത്ത്.
ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് കടുംബം പുലര്‍ത്തുന്ന ലോട്ടറി വില്‍പ്പനക്കാര്‍ സര്‍ക്കാറിലേക്ക് വലിയൊരു വരുമാനം തന്നെ എത്തിച്ചുകൊടുക്കുന്നവരാണെന്നും അവരെ ഇത്തരത്തില്‍
പീഡിപ്പിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, തുടര്‍ന്നും ഇവിടെ ലോട്ടറി സ്റ്റാളുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, തളിപ്പറമ്പ് ആര്.ഡി.ഒ എന്നിവര്‍ക്ക് എ.വി.രവീന്ദ്രന് നിവേദനം നല്കി.
ഇക്കാര്യത്തില്‍ അടിയന്തിര
ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ആശുപത്രി സൂപ്രണ്ടുമായും രവീന്ദ്രന് ചര്‍ച്ച നടത്തി.
