ഡോ.സി.ജെ.വര്‍ഗീസ് മുന്‍കൂര്‍ജാമ്യത്തിന്

തളിപ്പറമ്പ്: ചികില്‍സ തേടിയെത്തിയ 25 കാരിയായ രോഗിയെ അപമാനിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍പോയ ഹോമിയോ ഡോക്ടര്‍ സി.ജെ.വര്‍ഗീസ് മുന്‍കൂര്‍ ജാമ്യഹരജി നല്‍കി.

ഇക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റുണ്ടാവില്ലെന്നാണ് സൂചന.

7 ന് നടന്ന സംഭവത്തില്‍ കേസെടുത്ത വിവരമറിഞ്ഞ് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ഡോ.വര്‍ഗീസ് തൃച്ചംബരത്തെ വീട്ടില്‍ നിന്ന് മുങ്ങിയിരുന്നു.

ഇക്കഴിഞ്ഞ ഏഴാംതീയതി ഇദ്ദേഹത്തിന്റെ തൃച്ചംബരത്തെ ജെംസ് മൈന്‍ഡ് ബോഡി ഹീലിങ്ങ്‌സ് സെന്റര്‍ എന്ന ഹോമിയോ ക്ലിനിക്കിലെത്തിയ 25 കാരിയെയാണ് സി.ജെ.വര്‍ഗീസ് പീഡിപ്പിച്ചത്.

ഉച്ചക്ക് ഒന്നര മണിക്ക് അവസാനത്തെ രോഗിയായി എത്തിയ ഇവരെ പരിശോധനക്കിടയിലാണ് ഡോക്ടര്‍ പീഡിപ്പിച്ചത്.

പോലീസ് അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുന്ന നിലയിലാണ്.