കീം ഫാര്‍മസി പരീക്ഷയില്‍ രണ്ടാംറാങ്ക് പരിയാരം ഏമ്പേറ്റിലെ തേജസ്വി വിനോദിന്-
പരിയാരം: കീം പരീക്ഷയില്‍ ഫാര്‍മസി കോഴ്‌സില്‍ പരിയാരം സ്വദേശിനിക്ക് രണ്ടാം റാങ്ക്.

ഏമ്പേറ്റ് ഗ്യാലക്‌സിയില്‍ തേജസ്വി വിനോദിനാണ് റാങ്ക് ലഭിച്ചത്.
ഹയര്‍സെക്കണ്ടറി അധ്യാപക ദമ്പതികളായ ഇ.സി.വിനോജ്-ആര്‍.ദീപ ദമ്പതികളുടെ മകളാണ്.
കോട്ടയം ബ്രില്യന്റ്‌സ് കോച്ചിംഗ് സെന്ററിലാണ് പഠിച്ചത്.
നീറ്റ് പരീക്ഷയുടെ റിസള്‍ട്ട് കൂടി വരാനുള്ളതിനാല്‍ അതിന് ശേഷം മാത്രമേ ഏത് കോഴ്‌സില്‍ ചേരണമെന്ന് തീരുമാനിക്കുകയുള്ളു എന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
