കേരളം ഭരിക്കുന്നത് കോര്‍പറേറ്റ് മുതലാളിമാര്‍: അബ്ദുല്‍ കരീം ചേലേരി
തളിപ്പറമ്പ്: വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുമ്പോഴും ആഡംബരത്തിനും ധൂര്‍ത്തിനും മടിക്കാത്ത കേരള സര്‍ക്കാര്‍ കോര്‍പ്പറേറ്റ് മുതലാളിമാരുടെ പ്രതിരൂപമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീം ചേലേരി.

തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി ടൗണ്‍ സ്ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താതെ സര്‍ക്കാര്‍ ജനങ്ങളുടെ ജീവന് കൊണ്ട് പന്താടുകയാണ്.അപ്പോഴും ധൂര്‍ത്തിനും ആഡംബരത്തിനും മടിയില്ല.
യഥാര്‍ത്ഥ കമ്യുണിസ്റ്റെന്ന് അഭിമാനിക്കുന്ന പി.ജയരാജന് പോലും ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിച്ചതിലൂടെ സര്‍ക്കാര്‍ അതാണ് തെളിയിക്കുന്നതെന്ന് കരീം ചേലേരി പറഞ്ഞു.
മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് കൊടിയില്‍ സലീം അധ്യക്ഷത വഹിച്ചു.
സി.പി.വി.അബ്ദുള്ള,പി. മുഹമ്മദ് ഇഖ്ബാല്‍, പി.കെ.സുബൈര്‍, കെ.മുസ്തഫഹാജി, കെ.വി.അബൂബക്കര്‍ ഹാജി, സി.ഉമ്മര്‍,ഫൈസല്‍ ചെറുകുന്നോന്‍, എന്‍.യു.ഷഫീഖ് മാസ്റ്റര്‍, പറമ്പില്‍ അബ്ദുല്‍ റഹ്മാന്,
സയ്യിദ് ജാബിര്‍ തങ്ങള്‍, പി.പി.ഇസ്മായില്‍, സി.അഷ്റഫ്, ഓലിയന്‍ ജാഫര്‍,പി.എ. ഇര്ഫാന്, അജ്മല്‍ പാറാട് സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി കെ.മുഹമ്മദ് ബഷീര്‍ സ്വാഗതവും ട്രഷറര്‍ നാസര്‍ ഹൈവേ നന്ദിയും പറഞ്ഞു.
പ്രതിഷേധ സായാഹ്നത്തിന് മുന്നോടിയായി കപ്പാലം വ്യാപരഭവന് കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ടൗണ്‍ സ്ക്വയറില്‍ സമാപിച്ചു.
