വാര്‍ത്തയില്‍ പ്രവചിച്ചത് പോലെ അപകടം നടന്നു-മൂന്ന് മാസത്തിന് ശേഷം പോസ്റ്റ് തകര്‍ന്നു. സെപ്തംബര്‍ 1 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 

തളിപ്പറമ്പ്: മൂന്ന് മാസത്തിന് ശേഷം കെ.എസ്.ഇ.ബി അധികൃതരുടെ ഉറക്കം ഞെട്ടി. അപകടാവസ്ഥയില്‍ റോഡിലേക്ക് ചെരിയാന്‍ ുടങ്ങിയ വൈദ്യുതി തൂണില്‍ ലോറിയിടിച്ചു.

മധ്യഭാഗത്തുനിന്ന് പൊട്ടിയ തൂണ്‍ മാറ്റിയിടല്‍ തകൃതിയാക്കി കെ.എസ്.ഇ.ബി.

2022 സെപ്തംബര്‍ 1 നാണ് പാലകുളങ്ങര റോഡില്‍ വൈദ്യുതി തൂണ്‍ റോഡിലേക്ക് ചെരിയുന്ന വിവരം സെപ്തംബര്‍ ഒന്നിന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്ത കണ്ട് പരിസരവാസികള്‍ കെ.എസ്.ഇ.ബിക്ക് രേഖാമൂലം പരാതി നല്‍കി തൂണ്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ സ്റ്റേവയര്‍ ഉള്ളതിനാല്‍ ഒന്നും സംഭവിക്കില്ലെന്ന നിലപാടിലായിരുന്നു കെ.എസ്.ഇ.ബി.

നാള്‍ക്കുനാള്‍ റോഡിലേക്ക് ചെരിഞ്ഞ പോസ്റ്റില്‍ ഇന്ന് രാവിലെയാണ് ലോറിയിടിച്ചത്.

ഭാഗ്യം ഒന്നുകൊണ്ടുമാത്രം മധ്യഭാഗത്തുനിന്ന് പൊട്ടിയ പോസ്റ്റ് തൂങ്ങിക്കിടന്നതിനാല്‍ മനുഷ്യജീവന് അപകടമുണ്ടായില്ല.

കെ.എസ്.ഇ.ബി യുടെ നിരുത്തരവാദപരമായ സമീപനത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു.