നാല് എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം-ദിനേശന് കൊതേരി ഇരിക്കൂറിലേക്ക്.
കണ്ണൂര്‍: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ വീണ്ടും എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം.
പയ്യന്നൂര്‍ എസ്.ഐ പി.വിജേഷിനെ ആലക്കോടേക്കും ആലക്കോട് എസ്.ഐ കെ.ഷറഫുദ്ദീനെ പയ്യാവൂരിലേക്കും മാറ്റിനിയമിച്ചു.
ഇരിക്കൂര്‍ എസ്.ഐ എം.വി.ഷീജുവിനെ പയ്യന്നൂരിലേക്കും കരിക്കോട്ടക്കരി എസ്.ഐ കെ.ദിനേശനെ ഇരിക്കൂറിലേക്കും നിയമിച്ചു.
തളിപ്പറമ്പ് എസ്.ഐയായിരുന്ന കെ.ദിനേശനെ കഴിഞ്ഞ ദിവസമാണ് കരിക്കോട്ടക്കരിയിലേക്ക് മാറ്റിയത്.

