കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു.

പഴയങ്ങാടി: പഴയങ്ങാടി പാലത്തിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു.

ഇന്ന് വൈകുന്നേരം 5.30നായിരുന്നു സംഭവം.

കണ്ണൂരില്‍ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന കെ.എല്‍ 13 എ.എല്‍ 2017 കാറും പഴയങ്ങാടിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

സ്‌കൂട്ടര്‍ യാത്രക്കാരിയായ ചെറുകുന്നിലെ മധുസൂതനന്റെ ഭാര്യ കെ.വീണ(39), കാര്‍ യാത്രക്കാരിയായ പഴയങ്ങാടിയിലെ സക്കരിയ്യയുടെ ഭാര്യ ഫാത്തിമ(24) എന്നിവരാണ് മരിച്ചത്.

വീണയുടെ ഭര്‍ത്താവ് മധുസൂതനന്‍, കാറോടിച്ച സക്കരിയ്യ, ഉമ്മ താഹിറ എന്നിവര്‍ക്കും പരിക്കേറ്റു.

ഫാത്തിമയുടെ രണ്ടുവയസുള്ള ഇസ എന്ന കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.