മംഗളൂരു ബല്‍ത്തങ്ങാടി താലൂക്കിലെ അബ്ദുള്‍ റഷീദ്(80)നെയാണ് പയ്യന്നൂര്‍ എസ്.ഐ പവിത്രന്‍ അറസ്റ്റ് ചെയ്തത്.
തെക്കെ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കുറ്റിച്ചിയിലെ വഴുവക്കാട്ട് കിഴക്കേപുരയില്‍ വി.കെ.പി അഷറഫിന്റെ 50,000 രൂപ വിലവരുന്ന റാഡോ ഗോള്‍ഡ് വാച്ചാണ് മോഷ്ടിക്കപ്പെട്ടത്.
ജനുവരി 18 വൈകുന്നേരം 4.30 ന് പയ്യന്നൂര്‍ ടൗണ്‍ ജുമാമസ്ജിദില്‍ നിസ്‌ക്കാരത്തിനെത്തിയപ്പോള്‍ ശരീരശുചീകരണത്തിനിടയില്‍ വാച്ച് അഴിച്ചുവെച്ചത് അബ്ദുള്‍ റഷീദ് മോഷ്ടിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യത്തില്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
ഇദ്ദേഹത്തിന്റെ പേരില്‍ ബേക്കല്‍ സ്റ്റേഷനിലും കേസുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.