പൊതുജനാരോഗ്യ രംഗത്ത് ആയുർവേദത്തിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ

പിലാത്തറ:പൊതുജനാരോഗ്യ രംഗത്ത് ആയുർവേദത്തിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പയ്യന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

കേശവ തീരം ആയുർവ്വേദ ഗ്രാമത്തിൽ
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡൻ്റ്
ഡോ.കേശവൻ വെദിരമന അധ്യക്ഷത വഹിച്ചു.

കോഴിക്കോട് സോൺ സെക്രട്ടറി
ഡോ.യു.പി. ബിനോയ്‌, ജില്ലാ സെക്രട്ടറി ഡോ.പി.പി.അനൂപ് കുമാർ, ഡോ.എ.ജിത്യ, ഡോ.ഉണ്ണിക്കൃഷ്ണൻ,
ഡോ. അനിഷ്ക രാജീവ്‌ എന്നിവർ പ്രസംഗിച്ചു.