കെ.ജെ.യു കാസര്‍ഗോഡ് ജില്ലാ കമ്മറ്റി എംവി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി.
കാസര്‍ഗോഡ്: പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ സാംസ്‌ക്കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്ന 2021-22 ലെ ബജറ്റ് പ്രഖ്യാപനം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു)സംസ്ഥാന

കമ്മറ്റിയുടെ തീരുമാനപ്രകാരം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി.
ഇന്ന് രാവിലെ കാസര്‍ഗോഡ് ഗസ്റ്റ്ഹൗസിലെത്തിയാണ് നിവേദനം നല്‍കിയത്.
കേരളത്തിലെ 14 ജില്ലാ കമ്മറ്റികളും ജനകീയപ്രതിരോധ ജാഥ അതാത് ജില്ലകളില്‍ എത്തുന്ന സമയത്ത് നിവേദനം സമര്‍പ്പിക്കാനാണ് സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശം.
ഇത് പ്രകാരം കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ലത്തീഫ് ഉളുവാര്‍, സെക്രട്ടറി പ്രമോദ്കുമാര്‍, ജില്ലാ കമ്മറ്റി അംഗം ഐ.എം.റഫീക്ക് എന്നിവരാണ് ഇന്ന് നിവേദനം നല്‍കിയത്.
നാളെ കണ്ണൂര്‍ ജില്ലാ കമ്മറ്റി ഭാരവാഹികള്‍ നിവേദനം സമര്‍പ്പിക്കും.
