സനല്‍ബാബുവിന്റെ മൃതദേഹം നാളെ സംസ്‌ക്കരിക്കും.-മരണം നടന്നത് ജോലിക്ക് പോകുന്നതിനിടെ.

പിലാത്തറ: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മരിച്ച ബൈക്ക് യാത്രികന്‍ സനല്‍ബാബുവിന്റെ(27) മരണം നടന്നത് ജോലിക്ക് പോകുന്നതിനിടെ.

ഇന്ന് രാവിലെ എട്ടരയോടെയാണ് പിലാത്തറ ബസ്റ്റാന്റിന് സമീപം അപകടം നടന്നത്.

മണക്കടവ് സ്വദേശിയായ സനല്‍ബാബു ഹിറ്റാച്ചി എര്‍ത്ത് മൂവറിന്റെ ഓപ്പറേറ്ററാണ്.

രാവിലെ പയ്യന്നൂരിലേക്ക് ജോലിക്ക് പോകവെയാണ് അപകടത്തില്‍ മരണം സംഭവിച്ചത്.

പരേതനായ കുട്ടപ്പന്‍-സന്ധ്യ ദമ്പതികളുടെ മകനാണ്.

ഏകസോഹദരി: സയന.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.