ഷാഹിദ ഭാര്യയെന്ന് ആസിഡ് അക്രമക്കേസിലെ പ്രതി അഷ്‌ക്കര്‍ പോലീസിനോട് പറഞ്ഞു.

തളിപ്പറമ്പ്: ആസിഡ് ഒഴിച്ചത് ഭാര്യയുടെ നേര്‍ക്കെന്ന് പിടിയിലായ അഷ്‌ക്കര്‍ പോലീസിനോട് പറഞ്ഞു.

ആസിഡ് ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാളെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

നടുവില്‍ സ്വദേശിയും ബഷീര്‍ എന്നയാളുടെ ഭാര്യയുമായ കീരീരകത്ത് ഷാഹിദയെ(45)ആസിഡ് ആക്രമം നടത്തിയ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ക്ലാര്‍ക്കായ കൂവേരിയിലെ

മഠത്തില്‍ മാമ്പള്ളി എം.എം.അഷ്‌ക്കര്‍ അബ്ദുള്‍റഹ്‌മാന്‍(52) മതപരമായി വിവാഹം കഴിക്കുകയും ഏഴ് മാസം ഏഴോത്ത് ഒന്നിച്ച് താമസിക്കുകയും ചെയ്തുവെന്നും അഷ്‌ക്കര്‍ ഷാഹിദക്ക് ബാങ്കില്‍ നിന്ന് ലോണ്‍ ഉള്‍പ്പെടെ എടുത്ത് നല്‍കുകയും സാമ്പത്തികമായി ഇടപാട് ഉള്ളതായും അഷ്‌ക്കര്‍ പറഞ്ഞു.

ഇപ്പോള്‍ ആദ്യ ഭര്‍ത്താവ് ബഷീറിനോടൊപ്പം താമസിക്കുന്ന വിരോധത്തിനാണ് ആസിഡ് ആക്രമം നടത്തിയതെന്ന് പ്രതി സമ്മതിച്ചു.

ഇന്ന് വൈകുന്നേരം 5.15 നാണ് സംഭവം നടന്നത്. തലയുടെ വലതുഭാഗത്തുകൂടി ആസിഡ് ഒഴിച്ചതില്‍ തലയിലും മുഖത്തും മലതുഭാഗത്തെ മാറിടത്തിന് താഴെയും തുടയിലുമാണ് പൊള്ളലേറ്റത്.

ഷാഹിദക്കൊപ്പം ഉണ്ടായിരുന്ന പയ്യാവൂരിലെ ഇളംപ്ലാക്കല്‍ വീട്ടില്‍ പ്രവീണ്‍ തോമസിനും(26), പത്രം ഏജന്റായ ജബ്ബാറിനും(48)പൊള്ളലേറ്റിട്ടുണ്ട്.

പ്രവീണ്‍ ലൂര്‍ദ്ദ് ആശുപത്രിയിലും ജബ്ബാര്‍ സഹകരണ ആശുപത്രിയും ചികില്‍സ തേടി. പോലീസ് ഷാഹിദയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.