കിണറില്‍ വീണുമരിച്ച ചാലില്‍ രാജന്റെ സംസ്‌ക്കാരം നാളെ.

പാളിയത്ത് വളപ്പ്: കിണറില്‍ വീണ് മരിച്ച ചാലില്‍ രാജന്റെ(58) സംസ്‌ക്കാരം
നാളെ(16-3-23) ഉച്ചക്ക് 12 ന് കൂളിച്ചാല്‍ സമുദായ ശ്മശാനത്തില്‍ നടക്കും.

ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം.

തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്റ നേതൃത്വത്തിലെത്തിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്.

ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ എം.സി.വിനോദ് കുമാര്‍, കെ.ബിജു, കെ.വി.അനൂപ്, വി.ജയന്‍, തോമസ് മാത്യു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

കണ്ണപുരം പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

രാജന്‍ നാല് വര്‍ഷമായി ശരീരത്തിന്റെ ഒരുവശം തളര്‍ന്ന് കിടപ്പിലായിരുന്നു. സഹോദരന്റെ കൂടെയായിരുന്നു താമസം.

പരേതരായ കുഞ്ഞിരാമന്‍-ദേവകി ദമ്പതികളുടെ മകനായ രാജന്‍ അവിവാഹിതനാണ്.

സഹോദരങ്ങള്‍: ചന്ദ്രന്‍, സുരേഷ്, മല്ലിക, മനോഹരന്‍, പുഷ്പ, രാജീവന്‍, രജനി.