തളിപ്പറമ്പ് നഗരസഭാ ഓഫീസിന് മുന്നില്‍ യുഡി.എഫ് കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി.

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് നഗരസഭ ഓഫീസിനു മുന്നില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി.

മുസ്ലിംലീഗ് നേതാവ് പി.മുഹമ്മദ് ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, കൗണ്‍സിലര്‍മാരായ കെ.എം.മുഹമ്മദ്കുഞ്ഞി, കെ.അബ്ദുല്‍സലീം

പി.പി.മുഹമ്മദ്‌നിസാര്‍, കെ.പി.ഖദീജ, ടി.മുനീറ, എം.കെ.ഷബിത, കെ.നബീസാ ബീവി, കെ.രമേശന്‍, ടി.മുനീറ, എം.സജിന എന്നിവര്‍ പങ്കെടുത്തു.