കോഴിക്കോട്:എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍. കേരള പോലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്.
രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര് മരിക്കുകയും ചെയ്തിരുന്നു.
പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല.
മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷവ് പറഞ്ഞു.
രത്നഗിരിയിലെ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയപ്പോഴാണ് ഇയാല്‍ പോലീസിന്റെ പിടിയിലായത്.
പോലീസ് എത്തിയതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാലെ പോലീസ് കീഴടക്കുകയായിരുന്നു. ഷഹറൂഖിന്റെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റ പാടുകളുണ്ട്.