സി.വി.ജനാര്‍ദ്ദനന് പരിയാരം പ്രസ്‌ക്ലബ്ബിന്റെ യാത്രയയപ്പ്-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാന്റീന്‍ ജീവനക്കാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ  സി.വി.ജനാര്‍ദ്ദനന്പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

പയ്യന്നൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ് രാഘവന്‍ കടന്നപ്പള്ളി, ഒ.കെ.നാരായണന്‍ നമ്പൂതിരി, പ്രസ്‌ക്ലബ്ബ് രക്ഷാധികാരിയും മെമ്പറുമായ കരിമ്പം.കെ.പി.രാജീവന്‍, പപ്പന്‍ കുഞ്ഞിമംഗലം, ശ്രീകാന്ത് അഹാന്‍ പാണപ്പുഴ, പ്രണവ് പെരുവാമ്പ എന്നിവര്‍ പ്രസംഗിച്ചു.

പ്രസ്‌ക്ലബ്ബ് സെക്രട്ടറി ജയരാജ് മാതമംഗലം സ്വാഗതവും ട്രഷറര്‍ അനില്‍ പുതിയവീട്ടില്‍ നന്ദിയും പറഞ്ഞു.

പി.കെ.പ്രസാദ്, ടി.അശോകന്‍, സുധീഷ് കടന്നപ്പള്ളി എന്നിവരും പങ്കെടുത്തു.