ക്രൈസ്തവ സ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉദാത്തമായ മാതൃകയാണ് സേവനനിരതരായ സന്യസ്ഥര്‍ കാണിച്ചുതരുന്നതെന്ന് തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.-കാരുണ്യ സ്പര്‍ശം അവാര്‍ഡ്-അഗതികളുടെ സഹോദരിമാര്‍ക്ക് സമ്മാനിച്ചു.
വായാട്ടുപറമ്പ്: ക്രൈസ്തവ സ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉദാത്തമായ മാതൃകയാണ് സേവനനിരതരായ സന്യസ്ഥര്‍ കാണിച്ചുതരുന്നതെന്ന് തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

കാരുണ്യ സ്പര്‍ശം അവാര്‍ഡ്-അഗതികളുടെ സഹോദരിമാര്‍ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.
കണ്ണൂര്‍-ബി പോസിറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ 2023-ലെ കാരുണ്യ സ്പര്‍ശം അവാര്‍ഡാണ് അഗതികളുടെ സഹോദരിമാര്‍ക്ക് സമ്മാനിച്ചത്.
25,001രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
വായാട്ടുപറമ്പില്‍ നടന്ന ജോര്‍ജ് അര്ത്തനാകുന്നേല് അനുസ്മരണ സമ്മേളനത്തിലാണ് അവാര്‍ഡ് വിതരണം ചെയ്തത്.
ഫൊറോന വികാരി റവ. ഡോ.തോമസ് തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു.
ബി-പോസിറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഡി.പി.ജോസ്, ഫാ.ജോസഫ് ഈനാച്ചേരി, ഫാ.ബെന്നി അര്‍ത്ത നാകുന്നേല്, ഉപദേശ സമിതി ചെയര്മാന് തോമസ് ജേക്കബ്, മാത്യു പുത്തന്‍പുര, ജയ്സണ്‍ അട്ടാറിമാക്കല്‍, സജി തെക്കേ കൊട്ടാരത്തില്‍, ലൂക്കോസ് പുല്ലുംകുന്നേല്, മാത്യു പെരുകില്‍, ഫാ.ന്റണി മറ്റക്കോട്ടില്‍, ജോസ് വീണപ്ലാക്കല്, സിസ്റ്റര്‍ എവിലിന് എസ് ഡി, സിബി പഴുവന് കാലായിയില്‍, സിനി ജോജോ പൈങ്ങോട്ട് എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് ഇന്നോവേഷന്‍ അവാര്‍ഡ് ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും സ്വീകരിച്ച അനിയമ്മ ബേബി വഴക്കാമലയെ ചടങ്ങില്‍ മാര്‍ ജോസഫ് പാപ്ലാനി ആദരിച്ചു.
വായാട്ടുപറമ്പ് ഗ്രാമികയുടെ ചികിത്സ സഹായവും, നവജീവന്‍ ഗ്രാമികയുടെ ഭവനനിര്‍മാണ സഹായവും ചടങ്ങില്‍ വിതരണം ചെയ്തു.
