ജനകീയ ഡോക്ടര്‍ പി.ഭരതന്‍(75) നിര്യാതനായി

കണ്ണൂര്‍: കമ്പിലിലെ ആദ്യകാല ഡോക്ടര്‍ കൊളച്ചേരിയിലെ ഡോ.പി ഭരതന്‍ (75 ) നിര്യാതനായി.

അഴീക്കോട് പുത്തന്‍ വീട്ടില്‍ പരേതരായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെയും പാറക്കാട്ട് കമലാക്ഷിയമ്മയും മകനാണ്.

ഭാര്യ: പി.ഐ.രമ(ചെറുകുന്ന്),

മക്കള്‍: വിദ്യ (ദുബായ്),
ശാന്തി (ബംഗളൂരു ).

മരുമക്കള്‍: അരുണ്‍ (ദുബായ്),കെ.സി.ജയകൃഷ്ണന്‍ (ബംഗളൂരു).

സഹോദരങ്ങള്‍: പി ഹരിന്ദ്രന്‍ (പോണ്ടിച്ചേരി),പി.നിര്‍മ്മല (മദ്രാസ്), പി.വത്സല, പി.ശ്യാമള, പി.ഹേമജ, പി.ജ്യോതി ( കണ്ണൂര്‍ ), പരേതനായ പി ശശിധരന്‍ നമ്പ്യാര്‍,

സംസ്‌കാരം നാളെ(മെയ്-16) രാവിലെ 10.30 ന് അഴീക്കോട് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തില്‍.