പറശിനിക്കടവ് ബോട്ട്‌ജെട്ടിയില്‍ നിന്നും പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു
തളിപ്പറമ്പ്: പറശിനിക്കടവ് ബോട്ട്‌ജെട്ടിയില്‍ നിന്നും പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു.
പെരളശേരി മാവിലായി കീഴറയിലെ ആശാരീന്റെ വളപ്പില്‍ പ്രജിത്ത് (47) ആണ് മരിച്ചത്.
ഞായറാഴ്ച്ച ഉച്ചക്ക് 12.30ന് പറശിനി ബോട്ട് ജെട്ടിയില്‍ വെച്ച് പുഴയിലേക്ക് ചാടിയ പ്രജിത്തിനെ നാട്ടുകാര്‍ രക്ഷിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
പരേതനായ കുഞ്ഞിരാമന്‍-യശോദ ദമ്പതികളുടെ മകനായ പ്രജിത്ത് അവിവാഹിതനാണ്.
പ്രജിത്തിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എടക്കാട്‌പോലീസില്‍ പരാതി നല്‍കിയിരുന്നു.
സഹോദരങ്ങള്‍: ശശി, നളിനി, പ്രകാശന്‍, വിനോദ്, സജു, ജിഷ, ജയശ്രീ.
ശവസംസ്‌ക്കാരം നാളെ രാവിലെ 9.30 ന് പെരളശേരി പഞ്ചായത്ത് ശ്മശാനത്തില്‍.