സ്ക്കൂട്ടര്‍ മോഷ്ടാവ് അറസ്റ്റില്‍
ചന്തേര: സ്ക്കൂട്ടര്‍ മോഷ്ടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍.

നാഗപട്ടണം ജില്ലയിലെ രാധാമംഗലം പുതുക്കോളനി സ്ട്രീറ്റ് ഹൗസ് നമ്പര്‍ 101 ല്‍ ജയപ്രകാശം(52) നെയാണ് ചന്തേര എസ്.ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിലില്‍ മാണിയാട്ടുനിന്നും സ്ക്കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗിരീഷ്, ഷിജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
