പോലീസ് നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

കണ്ണൂര്‍: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ മുഖ്യ പ്രതി വിദ്യയെ ഒളിപ്പിച്ച് പോലീസും സി പി എം നേതൃത്വവും നടത്തുന്ന നാടകത്തിനെതിരെയുള്ള പ്രതിഷേധത്തിനു തടയിടാന്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്തസംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് വി.രാഹുല്‍ പ്രതിഷേധിച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ റിമാന്‍ഡില്‍ അടക്കുന്ന ജില്ലാ പോലീസ് അധികൃതരുടെ കാടത്ത നടപടി അവസാനിപ്പിക്കണനമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്ന് പുലര്‍ച്ചെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പ്രിനില്‍ മതുക്കോത്തിലെ ചക്കരക്കല്‍ പോലീസ് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തതെന്നും നിരവധി പ്രവര്‍ത്തകര്‍ പോലീസ് ഭീഷണിയിലാണെന്നും രാഹുല്‍ പ്രസ്താവനയില്‍ പറയുന്നു.