ശരശയ്യ-അന്‍പത്തിരണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു-
കരിമ്പം.കെ.പി.രാജീവന്‍
അശ്വമേധം എന്ന സിനിമയെ ഓര്‍ക്കുന്നില്ലെങ്കിലും ഒരിടത്തുജനനം-ഒരിടത്തുമരണം–എന്ന വയലാര്‍ എഴുതി ദേവരാജന്‍ ഈണം പകര്‍ന്ന് യേശുദാസ് പാടിയ പാട്ട് മലയാളി മറന്നിരിക്കാന്‍ ഇടയുണ്ടാവില്ല.
അശ്വമേധം എന്നാല്‍ ജി.എസ്.പ്രദീപിന്റെ ഒരു ടി.വി പരിപാടിയായി പുതിയ തലമുറ പറയുന്ന ഇന്നത്തെക്കാലത്ത് 1967 ല്‍ എ.വിന്‍സെന്റ് സംവിധാനം ചെയ്ത തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകത്തെ അധികരിച്ചുള്ള സിനിമയിലെ ഗാനമാണിതെന്ന് പലര്‍ക്കും അറിയില്ല.
അശ്വമേധത്തിന്റെ ഒരു രണ്ടാംഭാഗമായി തോപ്പില്‍ ഭാസി തന്നെ തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്ത സിനിമയാണ് ശരശയ്യ.
1971 ജൂലായ്-2 നാണ് ഈ സിനിമ റിലീസ് ചെയ്തത്.
സത്യന്‍, മധു, ജയഭാരതി, ഷീല, അടൂര്‍ഭാസി, എസ്.പി.പിള്ള, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി.ലളിത, ആലുംമൂടന്‍, എന്‍.ഗോലവിന്ദന്‍കുട്ടി, തോപ്പില്‍ കൃഷ്ണപിള്ള എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
നൂറനാട്ടെ കുഷ്ഠരോഗ സാനിട്ടോറിയത്തില്‍ വെച്ചാണ് ശരശയ്യയും ചിത്രീകരിച്ചത്.
ക്യാമറ-വി.നമാസ്, ചിത്രസംയോജനം-കെ.നാരായണന്‍, കല-ബി.ആര്‍.എസ്.മണി, ഗാനങ്ങള്‍-വയലാര്‍, സംഗീതം-ദേവരാജന്‍.
കോട്ടയത്തെ ജിയോ പിക്‌ച്ചേഴ്‌സാണ് സിനിമ വിതരണം ചെയ്തത്.
പ്രമുഖ നിര്‍മ്മാണ കമ്പനിയായ അസീം കമ്പനിയുടെ ബാനറില്‍ മുഹമ്മദ് അസംഭായ്, പി.വി.സത്യം എന്നിവര്‍ ചേര്‍ന്നാണ്
സിനിമ നിര്‍മ്മിച്ചത്.
അസീം കമ്പനിയുടെ പേരില്‍ മലയാളത്തില്‍ പ്രശസ്തമായ 13 സിനിമകള്‍ നിര്‍മ്മിച്ച വ്യക്തിയാണ് അസംഭായ്.
ഗാനങ്ങള്‍-(രചന-വയലാര്‍, സംഗീതം-ദേവരാജന്‍)
മലയാളി ഇന്നും മനസില്‍ വെച്ച് താലോലിക്കുന്ന ഒരുപിടി ഗാനങ്ങള്‍ ശരശയ്യയിലുണ്ട്.
1-ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ-യേശുദാസ്
2-നീലാംബരമേ, താരാപഥമേ-പി.മാധുരി
3-മുഖം മനസിന്റെ കണ്ണാടി-യേശുദാസ്
4-ഉത്തിഷ്ഠതാ ജാഗ്രതാ-എം.ജി.രാധാകൃഷ്ണന്‍, പി.മാധുരി.
5-ചൂഡാരത്‌നം ശിരസില്‍ ചാര്‍ത്തി-പി.മാധുരി.
6-മാഹേന്ദ്രനീല മണിമലയില്‍-പി.മാധുരി.
