പറശിനിക്കടവ് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു.
പറശ്ശിനിക്കടവ്: പറശിനിക്കടവ് ലയണ്‍സ് ക്ലബ്ബിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മാങ്ങാട് ലക്സോട്ടിക്ക കണ്വെന്ഷന് സെന്ററില്‍ നടന്നു.
മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.സുജിത്ത് നിലവിളക്ക് കൊളുത്തി
ഉദ്ഘാടനം ചെയ്തു.
പി.പി.ചന്ദ്രന് അധ്യക്ഷത വഹിച്ചു.
ഡോ.ഒ.വി.സനല്‍, ഡോ.സുജ വിനോദ്, എം.പി.സി.ഷിബു, സുദാസ് കണ്ണോത്ത്, കെ.പി.ബാബുരാജ്, കെ.ടി.ഫ്രാന്‍സിസ്, ഷാജി ജോസഫ് ജയപാല്‍, സി.രഘു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
ക്ലബ്ബ് പ്രൊജക്ടിന്റെ ഭാഗമായി സജ്ജീവനി പാലിയേറ്റീവിലേക്ക് ധനസഹായം വിതരണം ചെയ്തു.
ഭാരവാഹികളായി മുയ്യം രാഘവന്(പ്രസിഡന്റ്), ടി.കെ.ഷിജി(സെക്രട്ടെറി), സി.രഘു മാസ്റ്റര്‍(ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു.
