ഓഡിയോ കഥാസമാഹാരവുമായി ചിരാത് കലാ സാഹിത്യ വേദി
തളിപ്പറമ്പ്: കഥകളുടെ അവതരണത്തിലും പുസ്തക പ്രകാശനത്തിലും വ്യത്യസ്തത തേടുകയാണ് കുറുമാത്തൂരിലെ ചിരാത് കലാ സാഹിത്യ വേദി.

കഴിഞ്ഞ മാസമാണ് ചിരാത് കലാ സാഹിത്യ വേദി പ്രതിമാസ പരിപാടിയുടെ ഭാഗമായി കഥയരങ്ങ് സംഘടിപ്പിച്ചത്.
കഥയരങ്ങില്‍ വ്യത്യസ്ത തലമുറകളില്‍പെട്ട എഴുത്തുകാര്‍ കഥകള്‍ അവതരിപ്പിച്ചു.
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ വി.എസ്.അനില്‍കുമാര്‍ മുതല്‍ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ കെ.വി.മെസ്ന വരെയുള്ള പതിനഞ്ച് എഴുത്തുകാരുടെ കഥകളാണ് കഥ മൊഴിയും കാലത്തിലെ ഉള്ളടക്കം.
കണ്ണൂര്‍ ജില്ലാ ഫെഡറേഷന് ഓഫ് ദ ബ്ളൈന്‍ഡ് യൂണിറ്റ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന് ചന്ദ്രന് നരിക്കോട് ജൂലൈ 9-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് ധര്‍മ്മശാലയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഓഡിയോ ബുക്ക് റിലീസ് ചെയ്യും.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുസ്തക വായനയ്ക്കൊപ്പം കഥകള്‍, കഥാകൃത്തുക്കളുടെ ശബ്ദത്തില്‍ കേള്‍ക്കുവാനുമുള്ള സൗകര്യമൊരുക്കുന്നു എന്നതാണ്
ഈ സംരംഭത്തിന്റെ പ്രത്യേകതയെന്ന് ചിരാത് കലാ സാഹിത്യ വേദിയുടെ ഭാരവാഹിയും കഥ മൊഴിയും കാലം എന്ന കഥാസമാഹാരത്തിന്റെ എഡിറ്ററുമായ രാജേഷ് കുറുമാത്തൂര്‍ പറഞ്ഞു.
