കോവിഡ് ദുരന്തനിവാരണ കമ്മീഷന്‍ രൂപികരിക്കുക സി.എം.പി. ധര്‍ണ നടത്തി-
പരിയാരം: കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10ലക്ഷം രൂപ നഷ്ട പരിഹാരം നല്കുക, കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപികരിക്കുക,
അസംഘടിത തൊഴിലാളികള്‍ക്ക് 5000 രൂപ റേഷന്‍ കട മുഖേന നല്‍കുക,യുദ്ധകാലാടിസ്ഥാനത്തില്‍ ഇരട്ട വാക്‌സിന്‍ പൂര്‍ത്തിയാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ച്
സി.എം.പി.പിലാത്തറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് ധര്‍ണ്ണ സംഘടിപ്പിച്ചു.
പരിയാരം ഗ്രാമപഞ്ചായത്തംഗം പി.സാജിദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
സുധീഷ് കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ബ്രിജേഷ് കുമാര്‍, കെ.പി.ജനാര്‍ദ്ദനന്‍, എന്‍.കുഞ്ഞിക്കണ്ണന്‍, സി.എ.ജോണ്‍, വി.എന്‍ അഷറഫ് എന്നിവര്‍ സംസാരിച്ചു.
ശിവദാസന്‍ കുഞ്ഞിമംഗലം സ്വാഗതവും, കെ.വി.മോഹനന്‍ നന്ദിയും പറഞ്ഞു.