കുടുംബസംഗമവും ഓഫീസ് ഉദ്ഘാടനവും

കുഞ്ഞിമംഗലം: വടക്കുമ്പാട് റസിഡന്‍ഷ്യന്‍ അസോസിയേഷന്‍ ഓഫീസ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കെ.പി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

പറമ്പത്ത് വയോജന വേദി സെക്രട്ടറി കെ.രാഘവന്‍, എം.വി. കുഞ്ഞമ്പു, കെ.കെ.ഉത്പലാക്ഷി, കെ.നാരായണന്‍, കെ.ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.

എസ്.എസ്.എല്‍.സി-പ്ലസ് ടു ഉന്നത വിജയികളെ ചടങ്ങില്‍ അനുമോദിച്ചു.

കെ വി.ആര്‍.എ. കലാവേദിയുടെ സംഗീത വിരുന്നും കുടുംബ സംഗമവും നടന്നു.