തളിപ്പറമ്പ്: വേണമെന്ന് മനസുവെച്ചാല്‍ എല്ലാം നടക്കും എന്നതിന്റെ മാതൃകയായി മാറിയിരിക്കയാണ് റോട്ടറി ജംഗ്ഷനിലെ ട്രാഫിക് ഐലന്റിന്റെ നവീകരണം.
ഇന്ന് പുലര്‍ച്ചയോടെ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള എല്ലാ നവീകരണ പ്രവൃത്തികളും പൂര്‍ത്തിയായി.
രാഷ്ട്രീയകക്ഷികളുടെ കൊടിതോരണങ്ങള്‍ പേറി കാടുകയറിക്കിടക്കുന്ന റോട്ടറി ക്ലബ്ബിന്റെ ട്രാഫിക് ഐലന്റിന്റെ അവസ്ഥ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത് 24 മണിക്കൂറുകള്‍ക്കകമാണ്
തളിപ്പറമ്പ് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഡ്വ.ഷജിത്ത്, സെക്രട്ടെറി ശ്രീധര്‍ സുരേഷ്, ഭാരവാഹിയും തളിപ്പറമ്പ് എജ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ കെ.മോഹനചന്ദ്രന്‍ എന്നിവര്‍ നവീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയത്.