കണ്ണൂര്‍ ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് തുടങ്ങി.

പരിയാരം: യോഗ അസോസിയേഷന്‍ ഓഫ് കണ്ണൂര്‍ സംഘടിപ്പിക്കുന്ന എട്ടാമത് യോഗാസന സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ് മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂളില്‍ ആരംഭിച്ചു.

ഇന്ന് രാവിലെ എം.വിജിന്‍ എം.എല്‍.എ. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.

യോഗ അസോസിയേഷന്‍ ഒ്ഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.ബാലകൃഷ്ണസ്വാമി അധ്യക്ഷത വഹിച്ചു.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, യോഗ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ബി.ബാലചന്ദ്രന്‍, സെക്രട്ടെറി ഡോ.കെ.രാജഗോപാലന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദാമോദരന്‍, പബ്ലിക്ക് സ്‌ക്കൂള്‍ മുഖ്യാധ്യാപിക, എന്‍.എം.സുഗുണ എന്നിവര്‍ പ്രസംഗിച്ചു.

സംഘാടകസമിതി കണ്‍വീനര്‍ എം.വി.രാജീവന്‍ സ്വാഗതവും ട്രഷറര്‍ എ.കെ.സുഗുണന്‍ നന്ദിയും പറഞ്ഞു.

വൈകുന്നേരം 5 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി ചെയര്‍മാന്‍ കെ.പത്മനാഭന്‍ അധ്യക്ഷത വഹിക്കും. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി.ഉണ്ണികൃഷ്ണന്‍, സ്റ്റേറ്റ് ഫാക്കല്‍റ്റിമാരായ ഡോ.സി.വിജയന്‍, കെ.ടി.കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിക്കും.

ജില്ലാ സെക്രട്ടറി പ്രേമരാജന്‍ കാന സ്വാഗതവും എ.വി.രവീന്ദ്രന്‍ നന്ദിയും പറയും.

32 ഇനങ്ങളിലായി 400 പേര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന മല്‍സരങ്ങള്‍ ആറ് വേദികളിലായിട്ടാണ് നടക്കുന്നത്.

കെ പത്മനാഭന്‍ ചെയര്‍മാനും പ്രേമരാജന്‍ കാന ജനറല്‍ കണ്‍വീനറും എം.വി. രാജീവന്‍ കണ്‍വീനറും ആയി 101 അംഗ സംഘാടക സമിതിയാണ് പരിപാടിുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.