ഛര്‍ദ്ദിക്കുമ്പോള്‍ ശ്രദ്ധിക്കുക-ജീവന്‍ പോകും.
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ ബസ് യാത്രയ്ക്കിടെ ഛര്‍ദ്ദിക്കാന്‍ പുറത്തേക്ക് തലയിട്ട യുവതിക്ക് ദാരുണാന്ത്യം.

രണ്ട് വാഹനങ്ങളുടെ ഇടയില്‍പെട്ട് തല തകര്‍ന്നാണ് മരണം.
ഉത്തര്‍പ്രദേശിലെ പ്രതാപഗഡ് സ്വദേശിയായ ബാബ്ലി (20) ആണ് മരിച്ചത്.
ഛര്‍ദ്ദിക്കാന്‍ തോന്നിയപ്പോള്‍ ബസിന്റെ ജനലിലൂടെ തല പുറത്തേക്കിട്ട യുവതിയെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
കശ്മീരി ഗേറ്റ് ബസ് സ്റ്റേഷനില്‍ നിന്ന് ബസില്‍ കയറിയ ബാബ്ലി ലുഥിയാനയിലേക്കുള്ള യാത്രയിലായിരുന്നു.
ബസില്‍ യുവതിക്കൊപ്പം സഹോദരിയും കുടുംബവും ഉണ്ടായിരുന്നു. സഹോദരിയും ഭര്‍ത്താവും മൂന്ന് കുട്ടികളുമാണ് ബാബ്ലിക്കൊപ്പമുണ്ടായിരുന്നത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
