മാവോയിസ്റ്റുകള്‍ വനംവകുപ്പ് ഓഫീസിലെത്തി, സംഭവം മറച്ചുവെച്ചു-പോലീസും വനംവകുപ്പും അന്വേഷണം തുടങ്ങി.

ആറളം: മാവോയിസ്റ്റുകള്‍ എത്തിയ വിവരം മറച്ചു വെച്ചു, വനം വകുപ്പും പോലീസും അന്വേഷണം തുടങ്ങി.

ആറളം ഫാമിനടുത്ത് പരിപ്പുതോട് പ്രവര്‍ത്തിക്കുന്ന വനം വകുപ്പ് ക്യാമ്പ് ഓഫീസിലാണ് ആഗസ്ത്-14 ന് രാത്രി ആറംഗ മാവോയിസ്റ്റ് സംഘം എത്തിയതത്രേ.

മാവോയിസ്റ്റുകള്‍ എത്തിയതായി വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ അന്വേഷണം തുടങ്ങി.

മാവോയിസ്റ്റുകള്‍ എത്തുന്ന സമയം രണ്ടു വാച്ചര്‍ മാത്രമേ ഓഫീസിലുണ്ടായിരുന്നുള്ളുെവന്നാണ് വിവരം.

സംഭവം ഉദ്യോഗസ്ഥര്‍ മൂടിവെക്കുകയായിരുന്നു, ഈ അടുത്ത ദിവസം മാത്രമാണ് ഇത് പുറത്തുവന്നത്.

ഉന്നത വനംവകുപ്പ് അധികൃതര്‍ ഇതു സംബന്ധിച്ച് ആറളത്തെ വനം വകുപ്പു ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയതായാണ് വിവരം.

 അയ്യംകുന്ന്, ആറളം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ അടുത്ത നാളുകളില്‍ സായുധരായ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു.