ന്യായമല്ലാത്ത ഒരു വിധി-ചാലില്‍ ജേക്കബ്ബിന്റെ ന്യായവിധി-@37.

 

മലയാള മനോരമ ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നോവലാണ് ചാലില്‍ ജേക്കബ്ബിന്റെ ന്യായവിധി.

ജയിംസ് ഹാര്‍ഡ്‌ലി ചേസിന്റെ കുറ്റാന്വേഷണ നോവല്‍ വായിക്കുന്ന അനുഭവമായിരുന്നു ചാലില്‍ ജേക്കബ്ബിന്റെ ന്യായവിധിയുടെ വായനയും.

1986 ലാണ് ഈ നോവല്‍ ജൂബിലി പ്രൊഡക്ഷന്‍സ് ചലച്ചിത്രമാക്കിയത്.

കണ്ണൂര്‍ ജില്ലയിലെ പറശിനിക്കടവ് പ്രദേശത്തായിരുന്നു ചിത്രീകരണം നടന്നത്.

മമ്മൂട്ടി, സുകുമാരന്‍, ലാലുഅലക്‌സ്, ഇന്നസെന്റ്, മാള അരവിന്ദന്‍, കുഞ്ചന്‍, പറവൂര്‍ ഭരതന്‍, സി.ഐ.പോള്‍, ജോണി, വി.ഡി.രാജപ്പന്‍, കെ.പി.എ.സി.അസീസ്, മോഹന്‍ ജോസ്, കെ.പി.എ.സി.സണ്ണി, പി.കെ.ഏബ്രഹാം, ദേവിക, ബാബു നമ്പൂതിരി, റഷീദ്, കുയിലി, ശോഭന, സുലക്ഷണ, അടൂര്‍ഭവാനി എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.

1986 സപ്തംബര്‍-13 നാണ് സിനിമ റിലീസ് ചെയ്തത്. ഇന്നേക്ക് 37 വര്‍ഷം തികയുന്നു.

ഡെന്നീസ് ജോസഫ് തിരക്കഥയും സംഭാഷണവും രചിച്ച സിനിമ സംവിധാനം ചെയ്തത് ജോഷി. നിര്‍മ്മാണം ജോയ്‌തോമസ്.

ജയാനന്‍ വിന്‍സെന്റ് ക്യാമറയും കെ.ശങ്കുണ്ണി എഡിറ്റിങ്ങും നിര്‍വ്വഹിച്ചു.

കല ഹരി വര്‍ക്കല, ഡിസൈന്‍ ഗായത്രി അശോക്.

വിതരണം ജൂബിലി പിക്‌ച്ചേഴ്‌സ്.

ത്രില്ലിംഗ് മൂഡിലുള്ള സിനിമയായിട്ടും പക്ഷെ, പ്രേക്ഷകര്‍ ന്യായവിധിയോട് വേണ്ടത്ര ന്യായം കാട്ടിയില്ല.

ഗാനങ്ങള്‍(രചന-ഷിബു ചക്രവര്‍ത്തി, സംഗീതം-എം.കെ.അര്‍ജുനന്‍).

1-ചെല്ലച്ചെറു വീടുതരാം-കെ.എസ്.ചിത്ര.

2-ചേലുള്ള മലങ്കുറവാ-കെ.എസ്.ചിത്ര.

3-ഏതോ യക്ഷിക്കഥ-ഉണ്ണിമേനോന്‍.