പിണറായിയെ സ്വാഗതം ചെയ്യുന്നത് നരേന്ദ്രമോദിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബി.ജെ.പി ബോര്‍ഡുകള്‍.-കേന്ദ്രപദ്ധതി സ്വന്തംപേരിലാക്കിയതായി ബി.ജെ.പി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ സ്വാഗതം ചെയ്യുന്നത് ബി.ജെ.പി പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്ക് അഭിവാദ്യമര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍.

ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും കേന്ദ്രഗവണ്‍മെന്റ് നല്‍കിയ 6.94 കോടി രൂപ ഉപയോഗിച്ചാണ് സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മിച്ചത്.

എന്നാല്‍ മോദി സര്‍ക്കാറിനെ പൂര്‍ണമായും അവഗണിച്ച് ഇത് സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയായി തെറ്റിദ്ധരിപ്പിച്ച് നടപ്പാക്കുന്നതിനെതിരെയാണ് ബി.ജെ.പി രംഗത്തുവന്നത്.

നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് മെഡിക്കല്‍ കോളേജിന്റെ പ്രധാന കവാടങ്ങളിലാണ് രണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി.ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌ക്കരിച്ചിരിക്കയാണ്.

ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മാടായി മണ്ഡലം പ്രസിഡന്റ് സി.ഭാസ്‌ക്കരന്‍, കെ.സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.