അരക്കോടിയുടെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു-വ്യാപാരോല്‍സവ്-23 ലോഗോ പ്രകാശനം ചെയ്തു.

 

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വ്യാപാരോത്സവം 23 ലോഗോ പ്രകാശനം ചെയ്തു.

ഒക്ടോബര്‍ 05 മുതല്‍ 02 മാര്‍ച്ച് 31 -2024 വരെ അസോസിയേഷന്‍ മെമ്പര്‍മാരുടെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുകക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സമ്മാന കൂപ്പണില്‍ നിന്നും ഭാഗ്യശാലികള്‍ക്ക് ഏകദേശം അരക്കോടി വില വരുന്ന ഏഴായിരത്തോളം സമ്മാനങ്ങള്‍ ലഭിക്കും.

ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും സമ്മാനങ്ങള്‍ ലഭിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആണ് തളിപ്പറമ്പില്‍ നടക്കുന്നതെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന.സെക്രട്ടറി ദേവസ്യ മേച്ചേരി തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസിന് നല്‍കി വ്യാപാരോത്സവ്-23 ലോഗോ പ്രകാശനം ചെയ്തു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.എ.മുനീര്‍ പദ്ധതി വിശദീകരണം നടത്തി.

അഡ്വര്‍ടൈസിംഗ് പാര്‍ട്ണര്‍ അനസ് ആഡ്സ്റ്റാര്‍ സംസാരിച്ചു.

പദ്ധതിയുടെ മുഖ്യ സ്‌പോണ്‍സര്‍ ഇസ്‌കാന്‍ ജ്വല്ലറി, സഹ സ്‌പോണ്‍സര്‍മരായ ഷൂ ബീ ഡു ഫുട്‌വെയര്‍ & ബാഗ്‌സ്, സെഞ്ച്വറി ഫാഷന്‍ സിറ്റി, നിയര്‍ബി ഹൈപ്പര്‍ മാര്‍ക്കറ്റ്, കെ.എം പ്ലൈവുഡ് & ഹാര്‍ഡ്വെയര്‍ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍,

മര്‍ച്ചന്റ് അസോസിയേഷന്‍ സഹഭാരവാഹികള്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, യൂത്ത് വിംഗ് ഭാരവാഹികള്‍ എന്നിവരം ചടങ്ങില്‍ പങ്കെടുത്തു.

തളിപറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജന.സെക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ടി.ജയരാജ് നന്ദിയും പറഞ്ഞു.