വഴക്കാളിതള്ള ഇനിയില്ല- പ്രശസ്ത നടി കോഴിക്കോട് ശാരദ നിര്യാതയായി.

കോഴിക്കോട്: മലയാള ചലച്ചിത്ര, നാടക, ടെലിവിഷന്‍ അഭിനേത്രി കോഴിക്കോട് ശാരദ അന്തരിച്ചു.

കോഴിക്കോട് സ്വദേശിനിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ചത്.

1979ല്‍ അങ്കക്കുറി എന്ന സിനിമയില്‍ നടന്‍ ജയന്റെ അമ്മയായി ഇരട്ടവേഷത്തില്‍ അഭിനയിച്ചുകൊണ്ടാണ് കോഴിക്കോട് ശാരദ സിനിമാരംഗത്തേക്ക് കടന്നത്.

1985-87 കാലങ്ങളില്‍ ഐ വി ശശി സംവിധനം ചെയ്ത അനുബന്ധം, നാല്‍ക്കവല, നിലമ്പൂര്‍ ബാലന്റെ അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, പഞ്ചാഗ്നി, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷന്‍, കുട്ടിസ്രാങ്ക് എന്നിവയുള്‍പ്പെടെ 94 ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചിട്ടുണ്ട്.

കൂടുതലും വഴക്കാളി തള്ളയായിട്ടും കുശുമ്പും മുഷ്‌ക്കും നിറഞ്ഞ അമ്മ വേഷങ്ങളിലുമാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.

സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും ഇപ്പോഴും സജീവമാണ് കോഴിക്കോട് വെള്ളിപ്പറമ്പിലാണ് താമസം.

താരസംഘടനയായ അമ്മയില്‍ അംഗമാണ്. ഭര്‍ത്താവ് അഭിനേതാവായ എ.പി.ഉമ്മര്‍. മക്കള്‍: ഉമദ, എ.പി.സജീവ് (ജില്ലാ ആശുപത്രി) രജിത, ശ്രീജീത്ത്.