ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ മോദി സര്‍ക്കാര്‍ വിസ്മരിക്കുന്നു-രമേശന്‍ കരുവാച്ചേരി.

മുഴപ്പിലങ്ങാട്: ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ വിസ്മരിക്കുന്ന നയമാണ് മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന്
കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന പ്രസിഡന്റ് രമേശന്‍ കരുവാച്ചേരി.

യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് പകരം ഹമാസിന്റെ മറവില്‍ മതവൈരം കുത്തിവെക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് സേവാദള്‍ ധര്‍മ്മടം നിയോജക മണ്ഡലം പ്രസിഡന്റായി ആര്‍.മഹാദേവന്‍ ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ല പ്രസിഡന്റ് മധുസൂദനന്‍ എരമം അദ്ധ്യക്ഷത വഹിച്ചു.

എ.ഐ.സി.സി. അംഗം വി.എ.നാരായണന്‍, കെ.പി.സി.സി. അംഗം കെ.സി.മുഹമ്മദ് ഫൈസല്‍, ഡി.സി.സി. ജനറല്‍ സിക്രട്ടറി എം.കെ.മോഹനന്‍, ഡോ.വിശ്വനാഥ് ചിന്താമണി, കണ്ടോത്ത് ഗോപി, കെ.എസ്.യു. ജില്ല പ്രസിഡന്റ് വി.അതുല്‍, പി.കെ.ഇന്ദിര,

കെ.വി.ജയരാജന്‍, കെ.ഒ.സുരേന്ദ്രന്‍, കടമ്പൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.പ്രേമവല്ലി, കെ.വി.പ്രകാശന്‍, കെ.പി.ജയാനന്ദന്‍, പുതുക്കുടി ശ്രീധരന്‍, കെ.കെ.ജയരാജന്‍, രാജീവന്‍ ചിരുകണ്ടോത്ത്, കെ.പി.സുധീര്‍കുമാര്‍, എം.പി.വിനയരാജ്, ആര്‍.മഹാദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.