സപ്ലൈകോ വിലവര്‍ദ്ധനവ് ഉപേക്ഷിക്കണം-തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം.
തളിപ്പറമ്പ്: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ദ്ധിപ്പിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു.
വിലവര്‍ദ്ധനവ് മൂലം നട്ടംതിരിയുന്ന കേരളത്തിലെ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ തെറ്റായ നടപടി കേരളത്തിലെ ജനങ്ങളെ കൂടുതല്‍ പ്രയാസപെടുത്തുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഡി.സി.സി ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍ പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ.സരസ്വതി അധ്യക്ഷത വഹിച്ചു.
എ.ഡി.സാബുസ്, ഇ.ടി.രാജീവന്‍, എം.വി.രവീന്ദ്രന്‍, എം.എന്‍. പൂമംഗലം, പ്രമീള രാജന്‍, എം.വി.പ്രേമരാജന്‍, വല്‍സല പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം പ്രസിഡന്റുമാരെ യോഗം അനുമോദിച്ചു.