വി.പി.എ.എം സംഘടിപ്പിച്ച ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുസാഫിര്‍ എംസി രാമന്തളി ജേതാക്കളായി

തളിപ്പറമ്പ്: വി.പി.എ.എം സ്‌പോര്‍ട്‌സ് ക്ലബ് തളിപ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ഏഴാംമൈല്‍ ഗേറ്റ് ഗ്രൗണ്ടില്‍ മൂന്നുദിവസമായി നടന്നുവരുന്ന ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

ലിബര്‍ട്ടി സുബൈര്‍ അധ്യക്ഷത വഹിച്ചു.

ജബ്ബാര്‍ ഹാജി മസ്‌കറ്റ് ഉപഹാരം വിതരണം ചെയ്തു.

പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.നബീസബീവി, നഗരസഭാ കൗണ്‍സിലര്‍ ഇ.കുഞ്ഞിരാമന്‍, അബ്ദു ജൗഹര്‍, എസ്പി.അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.

ശ്രീധര്‍ സുരേഷ് സ്വാഗതവും കെ.ടി.നസീര്‍ നന്ദിയും പറഞ്ഞു.

സ്‌പോണ്‍സര്‍മാരായ സ്വിസ് ഗോള്‍ഡ് എം.ഡി.ഹാരിസ്, സില്‍ക്ക് സാരീസ് എം.ഡി. കെ.വി.മുഹമ്മദ് കുഞ്ഞി, ജുനൈദ് എ ബി സി, മദനി ഷോപ്രിക്‌സ്, ജുനൈദ് ഐഡിയല്‍ ഡെക്കൊര്‍, ജാബിര്‍ കെ പി ജെ, അമീര്‍ ദുബായ് ഗേറ്റ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

16 ടീമുകള്‍ മത്സരിച്ച ആവേശകരമായ മത്സരത്തില്‍ വിജയികളായ മുസാഫിര്‍ എം സി രാമന്തളി മിയാമിഗ്രൂപ്പ് സീതിസാഹിബിനെ ഫൈനല്‍ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് തോല്‍പ്പിച്ച് ജേതാക്കളായി.

വിജയികള്‍ക്കുള്ള ട്രോഫി സ്‌പോണ്‍സമാരായ ജബ്ബാര്‍ ഹാജി സ്വിസ് ഗോള്‍ഡും അഷ്റഫ് ഗ്രാന്‍ഡ് തേജസും വിതരണം ചെയ്തു.