ലോക പ്രമേഹദിനം ആചരിച്ചു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ പരിപാടികള്‍.

പരിയാരം: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തി.

ലക്ച്ചര്‍ തീയ്യേറ്ററില്‍ നടന്ന പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് ഉദ്ഘാടനം ചെയ്തു.

ആര്‍.എം.ഒ ഡോ.എസ്.എം.സരിന്‍ അധ്യക്ഷത വഹിച്ചു.

ഭക്ഷണക്രമം പാലിക്കാം; പ്രമേഹത്തെ പരാജയപ്പെടുത്താം എന്ന വിഷയത്തില്‍ സീനിയര്‍ ഡയറ്റീഷ്യന്‍ ഡോ.ശ്രീദേവി ക്ലാസെടുത്തു.

പ്രമേഹരോഗികളുടെ ഉള്‍പ്പടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി.

ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ.എം.വി.ബിന്ദു സംസാരിച്ചു.

വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, ആശുപത്രി ഒ.പി വിഭാഗത്തിലെത്തിയ രോഗികള്‍, ഒ.പി, ഐ.പി രോഗികളുടെ കൂട്ടിരിപ്പുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മെഡിക്കല്‍ പീഡ്‌സ് സെല്ലിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പും മെഡിസിന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് പ്രമേഹ ചികിത്സയിലെ നൂതന പ്രവണതകളെക്കുറിച്ചുള്ള ശില്‍പ്പശാലയും സംഘടിപ്പിച്ചു.