വി.രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് ജന.സെക്രട്ടെറി.

തിരുവനന്തപുരം: വി.രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴാണ് രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടത്.

കെ.എസ്.യു പ്രവര്‍ത്തകനായി രാഷ്ട്രീയരംഗത്ത് വന്ന രാഹുല്‍ മൂത്തേടത്ത് ഹൈസ്‌ക്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോല്‍ തന്നെ സമരരംഗങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചാണ് നേതൃരംഗത്തെത്തിയത്.

നിരവധിതവണ രാഷ്ട്രീയ എതിരാളികളുടെയും പോലീസിന്റെയും അക്രമങ്ങള്‍ക്ക് ഇരയായിരുന്നു.

എന്ത് ത്യാഗംസഹിച്ചും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ നിര്‍വ്വഹിക്കാനും ഭയരഹിതമായി പ്രവര്‍ത്തകരെ നയിക്കാനും

അനീതിക്കെതിരെ വീറോടെ പോരാടാനും കാണിച്ച തന്റേടം പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗീകരിച്ചതിന്റെ തെളിവാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടെറിയായുള്ള തെരഞ്ഞെടുപ്പ്.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ജീവനക്കാരനാണ്.